വടക്കാഞ്ചേരി അപകടത്തില്‍പ്പെട്ട അസുര ബസിന്റെ ഡ്രൈവര്‍ പിറവം അന്ത്യാല്‍ പൂക്കോട്ടില്‍ ജോമോന്‍ എന്നറിയപ്പെടുന്ന ജോജോ പത്രോസ്; പൊലീസെത്തി രക്തപരിശോധന നടത്തും മുന്‍പ് ആശുപത്രിയില്‍ നിന്ന് സ്ഥലം വിട്ടു; നാട് കടക്കുന്നതിനിടെ ഒടുവില്‍ പിടിയില്‍
സ്വന്തം ലേഖകന്‍
പിറവം: വടക്കാഞ്ചേരി അപകടത്തില്‍പ്പെട്ട അസുര ബസിന്റെ ഡ്രൈവര്‍ പിറവം അന്ത്യാല്‍ പൂക്കോട്ടില്‍ ജോമോന്‍ എന്നറിയപ്പെടുന്ന ജോജോ പത്രോസ് പൊലീസ് പിടിയില്‍. തിരുവനന്തപുരത്തേക്ക് കടക്കുന്നിനിടെ കൊല്ലം ചവറയില്‍ വച്ചാണ് പിടിയിലായത്. ഇയാള്‍ വാഹനമോടിച്ച സമയത്ത് മദ്യപിച്ചിരുന്നോ എന്നറിയണമെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ രക്തപരിശോധന നടത്തണം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ അത് ഗുരുതരമായ കുറ്റമാണ്. തെളിവില്ലെങ്കില്‍ മനപ്പൂര്‍വ്വമായ നരഹത്യയ്ക്കുള്ള വകുപ്പുകളേ ഡ്രൈവര്‍ക്കെതിരെ ചുമത്തൂ. അതിന് വേണ്ടിയാണ് ജോജോയും രക്തപരിശോധന വൈകിപ്പിക്കാന്‍ മുങ്ങിയത്.
കഴിഞ്ഞ 20 വര്‍ത്തോളമായി ജോജോ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. ഇയാളുടെ മദ്യാപന ശീലം അപകടത്തിന് കാരണമായോ എന്നും പരിശോധിക്കും. ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ട്. പുലര്‍ച്ചെ മൂന്നരയോടെ പൊലീസുകാരാണ് ഇയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയില്‍ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും വ്യക്തമാക്കി. ആദ്യം അദ്ധ്യാപകന്‍ എന്നാണ് ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകള്‍ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവര്‍ എന്നാണ് ഇവര്‍ പറഞ്ഞതെന്നും നഴ്‌സ് വ്യക്തമാക്കി.
കോട്ടയം സ്വദേശി അരുണ്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലുമിനോസ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് പാലക്കാട് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതില്‍ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.
വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒമ്ബത് പേരാണ് മരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അദ്ധ്യാപകനും മറ്റുള്ളവര്‍ കെ.എസ്ആര്‍ടിസി യാത്രക്കാരുമാണ്. 40 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്‌കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് പോയതായിരുന്നു ടൂറിസ്റ്റ് ബസ്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനു പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് കെ.എസ്.ആര്‍.ടി.സി ബസിനു പിന്നിലിടിച്ചത്. മരിച്ചവര്‍: വിദ്യാര്‍ത്ഥികളായ എല്‍ന ജോസ്, ക്രിസ്, ദിവ്യ രാജേഷ്, അഞ്ജന, അജിത് ഇമ്മാനുവേല്‍, അദ്ധ്യാപകനായ വിഷ്ണു, കെ.എസ്.ആര്‍.ടി.സി യാത്രക്കാരനായ ദീപു, അനൂപ്, രോഹിത് രാജ്