ഇടുക്കിയിൽ വാഹനാപകടം ; മിനി ബസ് മറിഞ്ഞ് കുട്ടികളുൾപ്പടെ 10 പേർക്ക് പരുക്ക്

Spread the love

 

ഇടുക്കി :ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ തോണ്ടിമലയിൽ മിനി ബസ് മറിഞ്ഞ് അപകടം. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. 4 കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ 8.40 നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്നും മൂന്നാറിലേക്ക് വരുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. തോണ്ടിമല ഇറച്ചിപ്പാറയ്ക്കു സമീപത്തെ എസ് വളവിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായി.

ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, ഇടിച്ചുനിർത്തുന്നതിനു ശ്രമിച്ചപ്പോഴാണ് ബസ് റോഡിലേക്ക് തന്നെ മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.