play-sharp-fill
പശ്ചിമബംഗാളിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ നദിയിൽ മിന്നൽപ്രളയം; എട്ട് പേർ മുങ്ങി മരിച്ചു; മരിച്ചവരിൽ നാല് പേർ സ്ത്രീകൾ; നിരവധി പേരെ കാണാതായി

പശ്ചിമബംഗാളിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ നദിയിൽ മിന്നൽപ്രളയം; എട്ട് പേർ മുങ്ങി മരിച്ചു; മരിച്ചവരിൽ നാല് പേർ സ്ത്രീകൾ; നിരവധി പേരെ കാണാതായി

സ്വന്തം ലേഖകൻ

 

കൊൽക്കത്ത: പശ്ചിമബംഗാളിൽ വിജയദശമി ദിനത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മുങ്ങി മരിച്ചു.

 

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മാൽ നദിയിൽ വിഗ്രഹനിമജ്ജനം നടത്തിയിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

50പേരെ രക്ഷപ്പെടുത്തിയെന്ന് ജാൽപായ്ഗുരി ജില്ലാ മജിസ്ട്രേറ്റ് മൗമിത ഗോഡാര പറഞ്ഞു.

 

 

നിരവധി പേരെ കാണാതായി. ജാൽപായ്ഗുരിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണെന്ന് അധികൃതർ അറിയിച്ചു.

 

 

13 പേരെ ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.