video
play-sharp-fill

കുടുംബ വഴക്ക് ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം  ഭർത്താവ് ജീവനൊടുക്കി;മരിച്ചത്   കോഴിക്കോട് മുക്കം എന്‍ഐടി ക്യാംപസിലെ ജീവനക്കാരന്‍

കുടുംബ വഴക്ക് ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി;മരിച്ചത് കോഴിക്കോട് മുക്കം എന്‍ഐടി ക്യാംപസിലെ ജീവനക്കാരന്‍

Spread the love

 

കോഴിക്കോട്: മുക്കം എന്‍ഐടി ക്യാംപസില്‍ ജീവനക്കാരന്‍ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി. സിവില്‍ എന്‍ജിനീയറിംഗ് ടെക്‌നീഷ്യന്‍ വിഭാഗം ജീവനക്കാരന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (48)യെ കൊലപ്പെടുത്തിയ ശേഷം താമസസ്ഥലത്തിന് തീയിട്ട് ആത്മഹത്യ ചെയ്തത്.

ഇവര്‍ തമ്മില്‍ നാളുകളായി കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്നലെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇന്നു രാവിലെ അതില്‍ പ്രകോപിതനായി ലിനിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി.

മകനെയും ശ്വാസംമുട്ടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അപകടം മനസ്സിലാക്കിയ മകന്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മകനും നേരിയ പൊള്ളലുകള്‍ ഏറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് മറ്റുള്ളവര്‍ വിവരം അറിഞ്ഞത്. തീയണച്ചുവെങ്കിലും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ക്യാംപസില്‍ തന്നെയുള്ള ജി 29എ എന്ന ക്വാര്‍ട്ടേഴസിലാണ് കുടുംബം താമസിച്ചിരുന്നത്.