നഴ്സിംഗ് വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ചു; കിടപ്പറ പങ്കിടണമെന്ന് ആവശ്യപ്പെട്ടു; എസ്.എഫ്.ഐ നേതാവിനെതിരെ പരാതിയുമായി തിരുവനന്തപുരം ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനികളെ എസ എഫ് ഐ നേതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി.എസ്.എഫ്.ഐ നേതാവായ ജഗില്‍ ചന്ദ്രനെതിരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കിയിരിക്കുന്നത്. 2018ല്‍ കഞ്ചാവ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം അവസാനം കോളേജില്‍ സ്പോര്‍ട്സ് ഡേയുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചപ്പോള്‍ ഇയാള്‍ ഗ്രൗണ്ടിലേക്ക് കയറി വരികയും യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടികളെ അസഭ്യം പറയുകയുമായിരുന്നു.
പെണ്‍കുട്ടികളോട് അസഭ്യം പറഞ്ഞ ഇയാള്‍ നിരവധി വിദ്യാര്‍ത്ഥിനികളെ ക്രൂരമായി മര്‍ദിച്ചു. മറ്റൊരു കുട്ടിയുടെ ഹിജാബ് വലിച്ചു കീറുകയും അസഭ്യ വര്‍ഷം നടത്തുകയും, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കോളേജ് പ്രിന്‍സിപ്പാളായ പ്രൊഫസര്‍ ബിന്‍സിയോട് പരാതി പറഞ്ഞെങ്കിലും ജഗില്‍ ചന്ദ്രന് അനുകൂലമായി സംസാരിക്കുകയാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥിനികള്‍ സൂചിപ്പിച്ചു. ഗവണ്മെന്റ് നഴ്സിംഗ് കോളേജില്‍ 2015ല്‍ പഠിക്കാന്‍ ചേര്‍ന്ന ജഗില്‍ ചന്ദ്രന് ഇതുവരെയായിട്ടും പഠനം പൂര്‍ത്തിയാക്കിയിട്ടില്ല.
ഇയാള്‍ മുന്‍പും പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ജഗില്‍ ചന്ദ്രനെതിരേ പോലീസ് കേസെടുത്തെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയയ്ക്കുകയാണ് ചെയ്തത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വനിതാ കമ്മീഷനും വേണ്ടത്ര ശ്രദ്ധിക്കാതെ കേസില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടുന്നവര്‍ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് 10 ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ് പ്രിന്‍സിപ്പാള്‍. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടികള്‍ക്ക് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
പോലീസും കോളേജ് അധികൃതരും ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പറയുന്നു. ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണ് പെണ്‍കുട്ടികളെ മര്‍ദിക്കുകയും, അസഭ്യം പറയുകയും ചെയ്തതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത ജഗില്‍ ചന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും കോളേജില്‍ നിന്നും പുറത്താക്കണമെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം.