play-sharp-fill
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയത് കോട്ടയം ആര്‍ടിഓ ബ്ലാക്ക് ലിസ്റ്റ് ചെയ്ത ടൂറിസ്റ്റ് ബസ്; ബസിനെതിരെ നിലവിലുണ്ടായിരുന്നത് 5 കേസുകള്‍; എയര്‍ഹോണും ലൈറ്റുകളും ഘടിപ്പിച്ചിരുന്നത് നിയമവിരുദ്ധമായി; അപകട സമയത്ത് ബസിന്റെ വേഗം 97.2 കിലോമീറ്റർ

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയത് കോട്ടയം ആര്‍ടിഓ ബ്ലാക്ക് ലിസ്റ്റ് ചെയ്ത ടൂറിസ്റ്റ് ബസ്; ബസിനെതിരെ നിലവിലുണ്ടായിരുന്നത് 5 കേസുകള്‍; എയര്‍ഹോണും ലൈറ്റുകളും ഘടിപ്പിച്ചിരുന്നത് നിയമവിരുദ്ധമായി; അപകട സമയത്ത് ബസിന്റെ വേഗം 97.2 കിലോമീറ്റർ

 

 

സ്വന്തം ലേഖകന്‍

കോട്ടയം: വടക്കഞ്ചേരി ദേശീയപാതയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടത് കോട്ടയം ആര്‍ടിഓ ബ്ലാക്ക് ലിസ്റ്റ് ചെയ്ത ടൂറിസ്റ്റ് ബസ്.

അരുണ്‍ എസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള
ലുമിനോസ് (അസുര)എന്ന ബസാണ് . ഈ ടൂറസ്റ്റ് ബസ് നിരവധി തവണ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം ആര്‍ടിഓ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുവദനീയമല്ലാത്ത ലൈറ്റുകള്‍ വാഹനത്തിനകത്തും പുറത്തും ഘടിപ്പിച്ച് മറ്റുള്ള വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം റോഡിലിറക്കിയത്, നിരോധിച്ച എയര്‍ഹോണ്‍ ബസില്‍ ഉപയോഗിച്ചത്, ചട്ടം ലംഘിച്ച് വാഹനം നിരത്തിലിറക്കിയത് തുടങ്ങി 5 കേസുകളുള്ള ടൂറിസ്റ്റ് വാഹനമാണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കാരണമായത്. ഇത്രയധികം നിയമലംഘന പ്രശ്‌നങ്ങളുണ്ടായിട്ടും വാഹനത്തിന് നിരത്തിലിറങ്ങാന്‍ തടസ്സമുണ്ടായിരുന്നില്ല.

സ്‌കൂള്‍ അധികൃകരുടെ ഭാഗത്തും വലിയ വീഴ്ചയാണുണ്ടായത്. ടൂര്‍ പോകുന്ന വാഹനം ഏതാണെന്ന് ആര്‍ടിഓയെ അറിയിക്കാതെയാണ് യാത്ര പുറപ്പെട്ടത്. ഒരുപക്ഷേ, ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ വാഹനം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന വിവരം മുന്‍കൂട്ടി അറിയാൻ സാധിച്ചേനേ.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

 

വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്.