play-sharp-fill
കോട്ടയം മുതല്‍ ആലപ്പുഴ വരെ കായൽ ഭംഗി ആസ്വദിക്കാം; വെറൂം 29 രൂപയ്ക്ക് മൂന്നു മണിക്കൂര്‍ നീളുന്ന ബോട്ട് യാത്ര; സഞ്ചാരികളെ ഇതിലേ…!

കോട്ടയം മുതല്‍ ആലപ്പുഴ വരെ കായൽ ഭംഗി ആസ്വദിക്കാം; വെറൂം 29 രൂപയ്ക്ക് മൂന്നു മണിക്കൂര്‍ നീളുന്ന ബോട്ട് യാത്ര; സഞ്ചാരികളെ ഇതിലേ…!

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മുതല്‍ ആലപ്പുഴ വരെ കായൽ ഭംഗി ആസ്വദിച്ച് ബോട്ടിലൂടെ മനോഹരമായ ഒരു യാത്ര.

അതും കുറഞ്ഞ നിരക്കിൽ കിട്ടിയാലോ?
കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം – ആലപ്പുഴ പാത. മൂന്ന് ബോട്ടുകളാണ് ഈ പാതയിലൂടെ സര്‍വീസുകള്‍ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടിലൂടെയുള്ള കായല്‍ കാഴ്ചകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകം. കോട്ടയത്ത് നിന്നും രാവിലെ 6.35, 11.30 എന്നീ സമയത്തും ഉച്ചയ്ക്കുശേഷം1.00, 3.30 എന്നീ സമയത്തും വൈകിട്ട് 5. 15 നും ബോട്ടുകള്‍ പുറപ്പെടുന്നുണ്ട്.

കോട്ടയം കോടിമതയില്‍ നിന്നും ആരംഭിച്ച കാഞ്ഞിരം, വെട്ടിക്കാട്, ആര്‍ ബ്ലോക്ക്, പുന്നമട വഴി ആലപ്പുഴ എത്തുന്നതാണ് യാത്ര. വെറൂം 29 രൂപയാണ് മൂന്നു മണിക്കൂര്‍ നീളുന്ന ബോട്ട് യാത്രയുടെ ടിക്കറ്റ് നിരക്ക്.

സ്ഥിരം യാത്രക്കാര്‍ക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒക്കെയായി നിരവധി വിനോദസഞ്ചാരികളാണ് കായല്‍ യാത്ര ആസ്വദിക്കുന്നതിനായി ഇവിടെ എത്തുന്നത്.