play-sharp-fill
കേരളം ഇന്ന് കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയിലേക്ക്…..!  പൊലിഞ്ഞത് ഒൻപത്  ജീവനുകള്‍; അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്; ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്ന് ദൃക്സാക്ഷികൾ

കേരളം ഇന്ന് കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയിലേക്ക്…..! പൊലിഞ്ഞത് ഒൻപത് ജീവനുകള്‍; അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്; ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്ന് ദൃക്സാക്ഷികൾ

സ്വന്തം ലേഖിക

പാലക്കാട്: കേരളം ഇന്ന് കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്ത വാർത്തയറിഞ്ഞാണ്.

വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ കൈ കാണിച്ചപ്പോള്‍ കെഎസ്‌ആര്‍ടിസി ബസ് പെട്ടന്ന് ബ്രേക്ക്‌ ഇട്ടെന്നു രക്ഷപ്രവര്‍ത്തകരും പറഞ്ഞു. പിറകില്‍ അമിതവേ​ഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് ബ്രേക് ചവിട്ടിയെങ്കിലും നിര്‍ത്താന്‍ പറ്റിയില്ലെന്നും രക്ഷപ്രവര്‍ത്തനത്തിന് എത്തിയവര്‍ വ്യക്തമാക്കി.

ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് ശേഷമാണ് വിനോദയാത്ര ഏറ്റത്. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ച്‌ പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവര്‍ ഉണ്ടെന്നുമായിരുന്നു തിരിച്ചുള്ള മറുപടി.

അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്സാക്ഷി പറയുന്നു.

അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലന്‍സും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിന്‍ ഉപയോഗിച്ച്‌ ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ച്‌ കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.