കോട്ടയം പാലാ പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

Spread the love

കോട്ടയം: പാലാ പ്രവിത്താനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇരു കാറുകളിലേയും യാത്രക്കാർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉള്ളനാട് നിന്നും എത്തിയ വാഹനവും തൊടുപുഴ ഭാ​ഗത്ത് നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു.

തൊടുപുഴ ഭാ​ഗത്ത് നിന്ന് എത്തിയ കാറിൽ സ‍ഞ്ചരിച്ചവർക്ക് സാരമായി പരിക്കേറ്റു. ഇവർ തൃശ്ശൂർ സ്വദേശികളാണ്. ഉള്ളനാട് സ്വദേശിയായ യുവതിയ്ക്കും പരിക്കുണ്ട്. എല്ലാവരെയും പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറുകളും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group