
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വോട്ട് നല്‍കുമെന്ന് കെ മുരളീധരന് എം പി. ‘തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല.
അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യം അതാണ്. ഞാന്‍ എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ല’, കെ മുരളീധരന് പറഞ്ഞു.
ഖാര്‍ഗെയുടെ പ്രായം ഒരു പ്രശ്നമല്ലന്ന് കെ മുരളീധരന് പറഞ്ഞു. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാല്‍ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാര്‍ഗെ ആണെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയോ വിമത സ്ഥാനാര്‍ഥിയോ ഇല്ല. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരം ആണ്. പ്രചരണം നടത്തുന്നവര്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു.അതേസമയം കോണ്‍ഗ്രസിനുള്ളില്‍ പല പ്രവര്‍ത്തകരും അസന്തുഷ്ടരാണെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു.
അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ശ്രമമെന്നും തരൂര്‍ പ്രതികരിച്ചു.