മദ്യപാനത്തിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി; കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ ശേഷം കടലിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് റിപ്പോർട്ട്

Spread the love

കോഴിക്കോട് : ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്താണ് സംഭവം. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്.

ഹാർബറിലെ തന്നെ തൊഴിലാളികളും ആസാം സ്വദേശികളും ആയ മനരഞ്ഞൻ, ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ ശേഷം കടലിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group