കാമുകനോട് ​ഗർഭിണിയാണെന്ന് കള്ളം പറഞ്ഞു; കുഞ്ഞിനുവേണ്ടി ഗർഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി; ഗര്‍ഭപാത്രത്തില്‍ നിന്നും പെണ്‍കുഞ്ഞിനെ തട്ടിയെടുത്തു; പ്രതിയായ 29 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

Spread the love

അമേരിക്ക: ടെക്സാസിൽ 2020 ഒക്ടോബറിൽ നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിധി വരുമ്പോൾ സംഭവത്തിന്റെ ഞെട്ടൽ മാറാതെ ന​ഗരം.

​ഗര്‍ഭിണിയായ റീഗന്‍ മീഷേല്‍ സിമോണെന്ന 21കാരിയെ സുഹൃത്തായ ടെയ്ലര്‍ റെനെ പാര്‍ക്കര്‍(29) കൊലപ്പെടുത്തിയ ശേഷം ഗര്‍ഭപാത്രത്തില്‍ നിന്നും പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി.

റീഗനെ തല അടിച്ച് തകര്‍ത്ത ശേഷമായിരുന്നു ടെയ്ലര്‍ ഇവരുടെ വയറുകീറി പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. അഞ്ചിലേറെ തവണ ഇതിനായി റീഗന്‍റെ തലയില്‍ അടിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ടെയ്ലറെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗര്‍ഭപാത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞ് പിന്നീട് മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറുകീറിയെടുത്ത കുഞ്ഞിന് ജീവനില്ലായിരുന്നതിനാല്‍ തട്ടിക്കൊണ്ട് പോകലിനുള്ള കുറ്റം ഒഴിവാക്കണമെന്ന ടെയ്ലറുടെ അപ്പീലിന് തീര്‍പ്പ് എത്തിയ ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്. ജനിച്ച സമയത്ത് കുഞ്ഞിന് ഹൃദയമിടിപ്പുണ്ടായിരുന്നുവെന്ന ആരോഗ്യ വിദഗ്ധരുടെ മൊഴി കോടതി പരിഗണിച്ചു.

കാമുകനോട് താന്‍ ഗര്‍ഭിണിയാണെന്ന് ടെയ്ലര്‍ പറഞ്ഞിരുന്നു. എന്നാല്‍ സമയമായിട്ടും കുട്ടിയുണ്ടായില്ലെന്നും ടെയ്ലര്‍ വഞ്ചിക്കുകയാണെന്നും ഗ്രിഫിന് ലഭിച്ച അജ്ഞാത സന്ദേശം തെറ്റെന്ന് തെളിയിക്കാനായി കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമമാണ് കൊടുംക്രൂരതയില്‍ അവസാനിച്ചത്.

ഹോസ്പിറ്റലില്‍ നിന്ന് തന്ത്രപരമായി തനിക്ക് ഇരയാക്കാന്‍ പറ്റിയ ഗര്‍ഭിണിയെ ടെയ്ലര്‍ കണ്ടെത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു.

ടെയ്ലര്‍ ക്രൂരമായി റീഗനെ കൊല ചെയ്യുന്ന സമയത്ത് ഇവരുടെ മൂന്ന് വയസ് പ്രായമുള്ള പെണ്‍കുഞ്ഞ് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 6 സ്ത്രീകളും 6 പുരുഷന്മാരും അടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് ടെയ്ലര്‍ കുറ്റം ചെയ്തതായി വിധിച്ചത്.

വയറ് കീറികുഞ്ഞിനെ പുറത്തെടുക്കുന്ന സമയത്ത് റീഗന്‍ മരിച്ചിട്ടില്ലായിരുന്നെന്നാണ് ആരോഗ്യ വിദഗ്ധര്‍ കോടതിയെ അറിയിച്ചത്. ടെയ്ലറുടെ ശിക്ഷാവിധി ഒക്ടോബര്‍ 12ന് ആരംഭിക്കും