
സ്വന്തം ലേഖകൻ
ആലപ്പുഴ: ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. ജന്മനാ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് പ്രഭുലാലിനൊപ്പം വളര്‍ന്നപ്പോള്‍ മുഖത്തിന്റെ പാതിയും കവര്‍ന്നെടുത്തിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചു പുഞ്ചിരിയോടെ ജീവിച്ച പ്രഭുലാൽ മലയാളികൾക്ക് സുപരിചിതനാണ്.
കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. വലത് തോളിലുണ്ടായ മുഴ പഴുത്തതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് കാന്‍സര്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി ചെറുതും വലുതുമായ മൂന്ന് സര്‍ജറികള്‍ക്ക് വിധേയനായിട്ടും വീണ്ടും മുഴ പുറത്തേയ്ക്ക് വരുകയും അവശനാക്കുകയും വലത് കൈക്ക് സ്വാധീനം ഇല്ലായ്മ സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് മറ്റ് ചില ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അസുഖത്തിന് ചികിത്സ ലഭ്യമല്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിന്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.