കോട്ടയം മണിമല കരിമ്പനക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Spread the love

കോട്ടയം: മണിമല കരിമ്പനക്കുളത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. മണിമല കൊക്കപ്പുഴ (പുതിയോട്ട്) തങ്കച്ചൻ ,ഭാര്യ ഉഷഎന്നിവരാണ് മരിച്ചത് .

മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ചിറ്റാർ സ്വദേശികളുടെതാണ് കാർ.

തങ്കച്ചൻ സംഭവസ്ഥലത്ത് വച്ചും ഉഷ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group