കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐ ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്; ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നുള്ള ദേശീയ അന്വേഷണ ഏജസിയുടെ റിപ്പോര്‍ട്ട് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പോലീസ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ട് എന്‍ഐഎ ഡിജിപി കൈമാറിയെന്ന് വാര്‍ത്ത അടിസ്ഥാന രഹിതമാണ് കേരള പോലീസ് ഔദ്യോഗിക വാര്‍ത്തക്കുറിപ്പിലൂടെ വ്യക്തമാക്കി.

പിഎഫ്‌ഐയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിക്ക് കൈമാറിയെന്നും ഇവരെ കേന്ദ്ര ഏജന്‍സി നിരീക്ഷിച്ച് വരികയാണെന്നുമാണ് വാര്‍ത്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.’കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്’ സംസ്ഥാന പോലീസ് മീഡിയ സെന്റര്‍ ഔദ്യോഗിക വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group