
പാലക്കാട്: വടക്കാഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ തമിഴ്നാട്ടുകാരായ ആറുപേരാണ് പിടിയിലായത്. 25 പവന് സ്വര്‍ണവും പതിനായിരം രൂപയുമാണ് വീട്ടില്‍ കയറി ആക്രമിച്ച് കവര്‍ന്നത്.
ഈ മാസം 22നായിരുന്നു ഇവര്‍ വീട്ടിലെത്തി മോഷണം നടത്തിയത്. പുതിയേടത്ത് സാം പി ജോണ്‍ എന്ന രാജന്, ഭാര്യ ജോളി എന്നിവരെ കെട്ടിയിട്ടാണ് മോഷണം.
വീടിനു മുമ്പിലെത്തി വാഹനം തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. വാതില്‍ തുറന്നപ്പോള്‍ അതിക്രമിച്ചു കടന്നു. കയ്യും കാലുകളും കെട്ടിയിട്ട ശേഷം കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. അലമാരയുടെ താക്കോല്‍ വാങ്ങി ആഭരണങ്ങള്‍ കൈക്കലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തി. പിന്നാലെ ഈ സംഘവുമായി ചേര്‍ന്ന് മോഷണം നടത്തുന്ന ചിലരെ പൊലീസ് പിടികൂടി. അവരില്‍ നിന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.