
തൃശൂർ : നിരോധിച്ച 12 കിലോ പുകയില ഉല്പന്നങ്ങളുമായി വയോധിക അറസ്റ്റില്‍. മായന്നൂര്‍ കാവ് മംഗലത്ത് പാടത്തു (താത്ത വീട്ടില്‍) അംബുജാക്ഷിയാണ് (75) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇവര്‍ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മായന്നൂര്‍ ഭാഗങ്ങളില്‍ പഴയന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഒ. സജിതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വയോധിക പിടിയിലായത്.