
തിരുവനന്തപുരം; വൻ ജോബ്ഡ്രൈവ് ഒരുക്കി മോഡൽ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്. ഒക്റ്റോബർ ഏഴിന് രാവിലെ പത്തുമണിക്ക് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് ജോബ് ഡ്രൈവ് നടക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം.എസ്എസ് എൽസി, പ്ലസ്ടു ,ഡിപ്ലോമ,ബിരുദം,ബിരുദാനന്തര ബിരുദം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഒക്റ്റോബർ ഏഴിന് രാവിലെ പത്തുമണിയ്ക്ക് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെത്തി ചേരേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group