എരുമേലി: ഒരു വര്‍ഷമായി കൃഷി ഭവന് ഫണ്ടുകള്‍ പഞ്ചായത്ത് നല്‍കുന്നില്ല. വൈദ്യുതി ബിൽ അടയ്ക്കാതെ എരുമേലി കൃഷി ഭവന്റെ വൈദ്യുതി കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചു. പ്ലക്കാര്‍ഡും ബക്കറ്റുമായി നാട്ടുകാരില്‍ നിന്ന് പിരിവെടുത്ത് കൃഷി ഓഫീസിന്റെ വൈദ്യുതി ചാര്‍ജ് അടച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വൈദ്യുതി ബില്‍ തുകയായ 705 രൂപ അടയ്ക്കാഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് എരുമേലി കൃഷി ഭവന്റെ വൈദ്യുതി കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചത്.
ഒരു വര്‍ഷമായി കൃഷി ഓഫീസിലെ ജീവനക്കാരാണ് ബില്ലടച്ചിരുന്നത് . ഒരു വര്‍ഷമായി കൃഷി ഭവന് ഫണ്ടുകള്‍ പഞ്ചായത്ത് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഇത്തവണയും ബില്‍ കിട്ടിയപ്പോള്‍ പഞ്ചായത്തില്‍ അറിയിച്ചിട്ടും പണമടച്ചില്ല. ഇതോടെ പണം ഇനി അടയ്ക്കേണ്ടന്ന് ജീവനക്കാര്‍ തീരുമാനിച്ചതോടെ കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരുകയായിരുന്നു.
വൈദ്യുതി മുടങ്ങിയതോടെ കൃഷി ഓഫീസ് പ്രവര്‍ത്തനം മുടങ്ങി. ഇക്കാര്യം അറിയിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് കൃഷി വകുപ്പില്‍ നിന്ന് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തില്ലെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം വാര്‍ത്തയായതോടെ ഇന്നലെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ പേട്ടക്കവല വരെ കടകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പിരിവെടുത്ത് ബില്‍ അടച്ചു. ഇതോടെ വൈകുന്നേരം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് കൃഷി ഭവന്റെ വൈദ്യുതി ബില്ലുകള്‍ പഞ്ചായത്ത് അടയ്ക്കാതിരുന്നത്. പ്രളയത്തില്‍ വെള്ളം കയറി നശിച്ച കൃഷി ഭവനിലെ ഉപകരണങ്ങള്‍ മാറ്റി പുതിയത് നല്‍കണമെന്ന ആവശ്യത്തിലും നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16 നുണ്ടായ പ്രളയത്തില്‍ വെള്ളം കയറി കൃഷി ഓഫീസിന് വലിയ തോതിലാണ് നഷ്ടങ്ങള്‍ നേരിട്ടത്. കംപ്യൂട്ടറുകള്‍, ഫയലുകള്‍, ലാപ്ടോപ്പ്, ഫോട്ടോസ്റ്റാറ്റ് മെഷീന്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയെല്ലാം നശിച്ചുപോയിരുന്നു.
നിസാര തുകയുടെ വൈദ്യുതി ബില്‍ പോലും അടയ്ക്കാന്‍ തയാറാകാത്ത നിലയില്‍ എല്ഡിഎഫിന്റെപഞ്ചായത്ത് ഭരണം പരാജയമായി മാറിയെന്നും തമ്മിലടിയാണ് ഭരണത്തിലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പി.ഡി. ദിഗീഷ്, ബിജു വഴിപ്പറമ്ബില്. ഏണസ്റ്റ്, മനു ഒഴക്കനാട്, സിജി മുക്കാലി, എം.എസ്. രാജേഷ്, അലന് ബോബന്, ഖില്, കണ്ണന് തുടങ്ങിയവര്‍ പിരിവെടുക്കുന്നതിന് നേതൃത്വം നല്കി.