
ആലപ്പുഴയിൽ ഇറങ്ങുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് പരിക്ക്
ആലപ്പുഴ: തുമ്പോളിയില്‍ ഇറങ്ങുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് പരിക്ക്. എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
എറണാകുളം – കായംകുളം പാസഞ്ചറില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് അപകടം. യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0