
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രണമേർപ്പെടുത്തി
5.10.22 തീയതി പുലർച്ചെ 1 മണി മുതല്‍ ഉച്ചക്ക് 12.00 മണി വരെയാണ് ഗതഗത നിയന്ത്രണം
(1) പരുത്തുംപാറ- ചോഴിയക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നേരെ ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഏരിയിലേക്ക് പോയി ഭക്തരെ ഇറക്കേണ്ടതും , ക്ഷേത്രത്തിനു മുൻവശം യാതൊരു കാരണവശാലും വാഹനം നിര്‍ത്തി ഭക്തരെ ഇറക്കുവാൻ പാടുള്ളതല്ല .

Whatsapp Group 1 | Whatsapp Group 2 |Telegram Group
(2) പുതുപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അമ്പാട്ടു കടവ് കച്ചേരിക്കവല വഴി ക്ഷേത്രത്തിൽ എത്തേണ്ടതും ക്രമനമ്പർ 1-ൽ പറഞ്ഞിരിക്കുന്ന പ്രകാരം ഭക്തരെ ഇറക്കേണ്ടതുമാണ്. ക്ഷേത്രദർശനം കഴിഞ്ഞ് ഭക്തരുടെ വാഹനങ്ങൾ വെള്ളൂത്തുരുത്തി പാറക്കുളം വഴി തിരികെ പോകേണ്ടതാണ്.
(3) ഓട്ടകാഞ്ഞിരം മുതൽ പാറക്കുളം ജംഗ്ഷൻ വരെ ക്ഷേത്രത്തിനു മുന്നിലൂടെ ഓട്ടക്കാഞ്ഞിരം ഭാഗത്തു നിന്നും പാറക്കുളം ഭാഗത്തേക്ക് മാത്രം വാഹന ഗതാഗതം അനുവദിക്കുന്നതാണ്. തിരിച്ചുള്ള വാഹന ഗതാഗതം അനുവദിക്കുന്നതല്ല..
(4) ഞാലിയാംകുഴി,വാകത്താനം ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പരുത്തുംപാറ, ഓട്ടക്കാഞ്ഞിരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടതാണ്.
(5)വാഹനങ്ങള്‍ റോഡില്‍ യാതൊരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. ക്ഷേത്രത്തിൽ വരുന്ന എല്ലാ വാഹനങ്ങളും പാർക്കിങ്ങിനുവേണ്ടി നിജപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.
(6) ക്ഷേത്ര ദർശനത്തിനു ശേഷം അമ്പലത്തിന് കിഴക്ക് വശത്തുകൂടി അമ്പാട്ടുകടവിൽ ചെല്ലുന്ന വാഹനങ്ങൾ എരമല്ലൂർ വഴി പോകേണ്ടതാണ്.