കൊലപാതകം നടത്തിയത് കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷം; കൃത്യം നടത്തിയത് രണ്ടിലധികം സുഹൃത്തുക്കളുടെ സഹായത്തോടെയെന്ന് സൂചന; കൂട്ടുപ്രതികളും ഉടന്‍ പിടിയിലായേക്കും; ശ്വാസം മുട്ടിച്ചോ മദ്യത്തില്‍ വിഷം കലര്‍ത്തിയോ കൊന്നതാകാമെന്ന് നിഗമനം; ബിന്ദുകുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിയും

Spread the love

സ്വന്തം ലേഖകന്‍

ചങ്ങനാശേരി: ചങ്ങനാശേരി പൂവത്തെ ദൃശ്യം മോഡല്‍ കൊലപാതകത്തിലെ പ്രതി പിടിയിലായതോടെ കുറ്റകൃത്യത്തിന്റെ ചുരുളഴിയും. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാറിനെ ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശ്ശേരി പൂവം രണ്ടാം പാലത്തിന് സമീപമുള്ള വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.

കേരളം ഞെട്ടിയ ദൃശ്യം മോഡല്‍ കൊലപാതകത്തിന് പിന്നില്‍ പകയാണോ പണമിടപാടാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ന് പുറത്ത് വരും. ഇരുവരും സുഹൃത്തുകളായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നത്. കൃത്യമായ ഗൂഡാലോചന നടന്നതായും ഇതിന് രണ്ടിലേറെ സുഹൃത്തുക്കളുടെ സഹായം ലഭിച്ചിരുന്നതായും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട ബിന്ദുകുമാറിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം അഴുകിത്തുടങ്ങിയതിനാല്‍ മര്‍ദ്ദനത്തിന്റെ പാടുകളോ മറ്റ് പരിക്കുകളോ ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നില്ല.

പ്രതികള്‍ ബിന്ദുകുമാറിനെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ആരോഗ്യവാനായ ബിന്ദുകുമാറിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനുള്ള സാധ്യത കുറവായതിനാല്‍ ശ്വാസം മുട്ടിച്ചോ, മദ്യത്തില്‍ വിഷം കലര്‍ത്തിയാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.