Spread the love

ഇടുക്കി: കാൽവരി മൗണ്ടിനു സമീപം അ‍‍ജ്ഞാത മൃതദേഹം കണ്ടെത്തി. പത്താംമൈൽ ഷാപ്പിന് സമീപമാണ് നാലു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

മുഖത്തും കാലിലും പുഴുവരിച്ചു തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 65 വയസ്സോളം പ്രായമുള്ള പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്.

തങ്കമണി പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ സഞ്ചിയിൽ നിന്നും ഒരു ഫോട്ടോയും ഇടുക്കി ജില്ല സഹകരണ ബാങ്കിന്‍റെ പാസ്ബുക്കും കിട്ടിയിട്ടുണ്ട്. ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ വിഷം എന്ന് സംശയിക്കുന്നു വസ്തുവും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.