നായ കുറകെ ചാടി; പീരുമേട്ടിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിലിടിച്ച് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
പീരുമേട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ റിക്ഷ നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞ് അപകടം.
പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ ജ്ഞാന ദാസ് ( 65 ) ആണ് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീരുമേട് മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രത്തിന് മുൻപിലായിരുന്നു അപകടം. പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനയിലെ അംഗമാണ് ജ്ഞാന ദാസ്. പതിവു പോലെ പ്രഭാത ഭക്ഷണവുമായി താലൂക്ക് ആശുപത്രിയിലേക്ക് വരുകയായിരുന്ന ഓട്ടോ റിക്ഷ റോഡ് മുറിച്ചു കടന്ന നായ്ക്കളെ ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ എതിരെ വന്ന കോട്ടയം ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുമളി സ്വദേശികള്‍ സഞ്ചരിച്ച കാറില്‍
ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് പരിക്കേറ്റയാളെ പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.