play-sharp-fill
ഒക്ടോബറിൽ 21 ദിവസം ബാങ്ക് അവധി;ബാങ്ക് മുഖേനയാണ് പണമിടപാടുകള്‍ നടത്തേണ്ടത് എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം;അവധി ദിനങ്ങൾ അറിയാം …

ഒക്ടോബറിൽ 21 ദിവസം ബാങ്ക് അവധി;ബാങ്ക് മുഖേനയാണ് പണമിടപാടുകള്‍ നടത്തേണ്ടത് എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം;അവധി ദിനങ്ങൾ അറിയാം …

കൊച്ചി : ഉത്സവങ്ങളുടെ മാസമാണ് ഒക്ടോബര്‍. വിപണികള്‍ കൂടുതല്‍ ആവേശത്തോടെ ഉണരുന്നതും വില്പന കൂടുന്നതുമായ ഈ മാസത്തില്‍ ധാരാളം പണമിടപാടുകളും നടക്കും.

ഈ മാസം 21 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക.ബാങ്ക് മുഖേനയാണ് പണമിടപാടുകള്‍ നടത്തേണ്ടത് എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. രണ്ടാമത്തെയും നാലാമത്തെയും ശനിയും പതിവ് ഞായര്‍ അവധികളും ഇതില്‍ ഉള്‍പ്പെടുന്നു.

നവരാത്രി, ദുര്‍ഗ്ഗാപൂജ, ഗാന്ധി ജയന്തി, ദസറ, ദീപാവലി തുടങ്ങി നിരവധി പ്രധാന ദിനങ്ങള്‍ ഒക്ടോബറില്‍ വരുന്നതിനാല്‍ ബാങ്കുകള്‍ കൂടുതല്‍ ദിവസവും അടഞ്ഞു കിടക്കും. എന്നാല്‍ ചില ബാങ്ക് അവധി ദിവസങ്ങള്‍ പ്രാദേശികമായിരിക്കും. സംസ്ഥാന തലത്തില്‍ മാത്രമായിക്കും ഇങ്ങനെയുള്ള അവധികള്‍ ബാധകം. അതിനാല്‍ അവധി ദിനങ്ങള്‍ പരിശോധിച്ച്‌ ഉറപ്പിച്ചതിന് ശേഷം മാത്രം ബാങ്കിലെത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങള്‍

ഒക്ടോബര്‍ 1: അര്‍ദ്ധവാര്‍ഷിക ക്ലോസിംഗ് ദിവസമായതിനാല്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കും.

ഒക്ടോബര്‍ 2: ഗാന്ധി ജയന്തിയും ഞായറാഴ്ചയും

ഒക്ടോബര്‍ 3: ദുര്‍ഗാ പൂജ (അഷ്ടമി) – അഗര്‍ത്തല, ഭുവനേശ്വര്‍, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്ന, റാഞ്ചി എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും.

ഒക്ടോബര്‍ 4: ദുര്‍ഗാപൂജ/ദസറ (മഹാ നവമി)/ആയുധ പൂജ/ ശ്രീമന്ത ശങ്കരദേവന്റെ ജന്മോത്സവം – അഗര്‍ത്തല, ഭുവനേശ്വര്‍, ചെന്നൈ, ഗാങ്‌ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷില്ലോങ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും.

ഒക്ടോബര്‍ 5: ദുര്‍ഗാപൂജ/ദസറ (വിജയദശമി)/ശ്രീമന്ത ശങ്കരദേവന്റെ ജന്മോത്സവം – ഇംഫാല്‍ ഒഴികെ ഇന്ത്യയിലെ മുഴുവന്‍ ബാങ്കുകള്‍ അടച്ചിടും.

ഒക്ടോബര്‍ 6: ദുര്‍ഗ്ഗാ പൂജ (ദസൈന്‍) – ഗാംഗ്‌ടോക്കില്‍ ബാങ്കുകള്‍ അടച്ചിടും.

ഒക്ടോബര്‍ 7: ഗാംഗ്‌ടോക്കില്‍ ബാങ്കുകള്‍ അടച്ചിടും.

ഒക്ടോബര്‍ 8: രണ്ടാം ശനിയാഴ്ച, മീലാദ്-ഇ-ഷെരീഫ്/ഈദ്-ഇ-മിലാദ്-ഉല്‍-നബി (മുഹമ്മദ് നബിയുടെ ജന്മദിനം) – ഭോപ്പാല്‍, ജമ്മു, കൊച്ചി, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബര്‍ 9: ഞായറാഴ്ച

ഒക്ടോബര്‍ 13: കര്‍വ ചൗത്ത് – ഷിംലയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബര്‍ 14: മുഹമ്മദ് നബിയുടെ ജന്മദിനത്തിന് ശേഷമുള്ള വെള്ളിയാഴ്ച – ജമ്മുവിലും ശ്രീനഗറിലും ബാങ്ക് അടഞ്ഞുകിടക്കും

ഒക്ടോബര്‍ 16: ഞായറാഴ്ച

ഒക്ടോബര്‍ 18: കതി ബിഹു – ഗുവാഹത്തിയില്‍ ബാങ്ക് അടഞ്ഞുകിടക്കും

ഒക്ടോബര്‍ 22: നാലാം ശനിയാഴ്ച

ഒക്ടോബര്‍ 23: ഞായറാഴ്ച

ഒക്ടോബര്‍ 24: ദീപാവലി/കാളി പൂജ/ലക്ഷ്മി പൂജ/നരക ചതുര്‍ദശി – ഗാങ്ടോക്ക്, ഹൈദരാബന്ദ്, ഇംഫാല്‍ ഒഴികെ ഇന്ത്യയിലെമ്ബാടും ബാങ്കുകള്‍ അടച്ചിടും

ഒക്ടോബര്‍ 25: ലക്ഷ്മി പൂജ/ദീപാവലി/ഗോവര്‍ദ്ധന്‍ പൂജ – ഗാങ്ടോക്ക്, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

ഒക്ടോബര്‍ 26: ഗോവര്‍ദ്ധന്‍ പൂജ/വിക്രം സംവന്ത് പുതുവത്സര ദിനം – അഹമ്മദാബാദ്, ബേലാപൂര്‍, ബെംഗളൂരു, ഡെറാഡൂണ്‍, ഗാംഗ്‌ടോക്ക്, ജമ്മു, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബര്‍ 27: ഭൈദൂജ്/ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ/ദീപാവലി/നിംഗോള്‍ ചക്കൗബ – ഗാങ്ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബര്‍ 30: ഞായറാഴ്ച

ഒക്‌ടോബര്‍ 31: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം/സൂര്യ പഷ്ടി ദല ഛത്ത് – അഹമ്മദാബാദ്, പട്‌ന, റാഞ്ചി എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.