തിരുവല്ലയിൽ കെഎസ്‌ആര്‍ടിസി ബസ്സിൽ യാത്രക്കിടെ യുവതിയെ കടന്നുപിടിച്ചു; ചങ്ങനാശേരി സ്വദേശിയായ അൻപ ത്തിയഞ്ചുകാരൻ പിടിയിൽ
പത്തനംതിട്ട: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ 55കാരന്‍ അറസ്റ്റില്‍.
ചങ്ങനാശ്ശേരി സ്വദേശി രാജുവാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്‌ആര്‍ടിസി ബസ്സിലെ യാത്രക്കാരിയാണ് പരാതിക്കാരി. മുന്‍വശത്തെ വാതിലിനോട് ചേര്‍ന്ന സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി.
ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ സഹയാത്രക്കാര്‍ ഇയാളെ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0