play-sharp-fill
ആലപ്പുഴ മണ്ണഞ്ചേരിയിൽ  സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദിൽ; ഭക്ഷ്യവിഷബാധയെന്ന്  സംശയം

ആലപ്പുഴ മണ്ണഞ്ചേരിയിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ആലപ്പുഴ: മണ്ണഞ്ചേരിയിലെ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഛർദിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം.
തമ്പകച്ചുവട് ഗവ.യു പി സ്‌കൂളിലെ ഇരുപതോളം കുട്ടികൾക്കാണ് ഛർദ്ദിൽ ഉണ്ടായത്. ഭക്ഷ്യ വിഷബാധയെന്നാണ് സംശയം.

കുട്ടികളെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു.
വൈകിട്ട് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിൽ എത്തിയ ശേഷമാണ് ഛർദ്ദിൽ പിടിപ്പെട്ടത്. സ്‌കൂളിൽ നിന്നുള്ള ഉച്ചഭക്ഷണമാണ് ഇവർ കഴിച്ചത്.
ആയിരത്തിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.