കേന്ദ്രത്തിന് തിരിച്ചടി; അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് പുനർനിയമിക്കണം; സുപ്രീം കോടതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിന് തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി. അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം തിരിച്ച് നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിൻറേതാണ് വിധി. ജൂലൈ മാസം മുതൽ സിബിഐയിലെ ഉദ്യോഗസ്ഥർ തമ്മിൽ പ്രശ്നമുണ്ടായിട്ടും ഒക്ടോബർ 23 ന് രാത്രി അലോക് വർമയെ തിടുക്കത്തിൽ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് വിധി പറയാൻ മാറ്റി.
ഉന്നത സിബിഐ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുമായി ആലോചിക്കാതെ എന്തടിസ്ഥാനത്തിലാണ് അലോക് വർമയെ മാറ്റിയത്. കമ്മറ്റിയുമായി കൂടിയാലോചിക്കുന്നതിൽ എന്തായിരുന്നു ബുദ്ധിമുട്ട് ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് കേന്ദ്രവിജിലൻസ് കമ്മീഷനു വേണ്ടി ഹാജരായ തുഷാർ മെഹ്തയോട് ചോദിച്ചത്. എന്നാൽ ഡയറക്ടർ അലോക് വർമ്മയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിൽ ടീമിലുള്ളവരുടെ വീടുകൾ പരസ്പരം റെയ്ഡ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതെല്ലം നടക്കുമ്പോൾ പാർലിമെന്റിനോടും പ്രസിഡന്റിനോടും ഉത്തരം പറയാൻ സിവിസിക്കു ഉത്തരവാദിത്വം ഉണ്ട്. ഇതുകൊണ്ടാണ് അടിയന്തരമായി കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചതും സിവിസി അന്വേഷണം നടത്തിയതെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ വാദം. അതേസമയം സർക്കാർ നടപടിയിൽ ന്യായം വേണമെന്നും സർക്കാർ നടപടികളുടെ സത്ത മുഴുവൻ പാലിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് നിർദേശവും നൽകി. അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും വാദങ്ങളെ പിന്താങ്ങി കൊണ്ട അഡീഷണൽ സോളിസിറ്റർ ജനറൽ എ എസ് നരസിംഹ സിബിഐക്കു വേണ്ടി കോടതിയിൽ ഹാജരായി.
ഡയറക്ടർ സ്ഥാനത്തു നിന്നും അലോക് വർമ്മയെ മാറ്റിയതിലൂടെ കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസ് കൂടി അംഗമായ ഉന്നതതല സമിതിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുകയാണെന്നു എൻജിഒ സംഘടനയായ കോമൺ കോസിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വാദിച്ചു. ഐപിഎസ് ഉദ്യോഗസ്ഥൻ ആണെങ്കിലും പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാൽ നിയമിക്കപ്പെടുന്ന സിബിഐ ഡയറക്ക്ടർക്കു ആൾ ഇന്ത്യാ സർവിസ് ചട്ടങ്ങൾ ബാധകം അല്ലെന്നു ദുഷ്യന്ത് ദാവെ ചൂണ്ടികാട്ടി.