പുറമേക്ക് ഇലയും വള്ളിപ്പടര്‍പ്പുംകൊണ്ട് മൂടിയ കുടിൽ ; ഉള്‍വശം ടാര്‍പോളിന്‍ ഷീറ്റിട്ട് സുരക്ഷിതമാക്കി;ലഹരിസംഘം താവളമൊരുക്കിയത് ഏക്കറുകള്‍ വരുന്ന പറമ്പിൽ വള്ളിക്കുടില്‍ ഒരുക്കി; ഉള്ളിലാകട്ടെ ന്യൂ ജെന്‍ ലഹരി വിപണനവും; തൃശൂരില്‍ പോലീസിനെ ഞെട്ടിച്ച ലഹരി സംഘത്തിന്റെ കഥയിങ്ങനെ …
തൃശ്ശൂര്‍: മയക്കുമരുന്ന് സംഘങ്ങള്‍ താവളമാക്കിയിരുന്ന ഏക്കറുകള്‍ വരുന്ന പറമ്ബില്‍ വള്ളിക്കുടില്‍ പോലീസ് കണ്ടെത്തി.
അരക്കിലോമീറ്ററോളം പുല്ല് വകഞ്ഞ് ചെന്ന് എത്തിയപ്പോഴാണ് രഹസ്യമായി കെട്ടിയൊരുക്കിയ വള്ളിക്കുടില്‍ പോലീസ് ശ്രദ്ധയില്‍ പെട്ടത്. കുടിലിനകത്ത് കട്ടിലും കിടക്കയും അടക്കമുള്ള സജ്ജീകരണങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി.
പോലീസെത്തിയപ്പോഴും സ്ഥലത്ത് കുട്ടികളുണ്ടായിരുന്നു. പുറമേക്ക് ഇലയും വള്ളിപ്പടര്‍പ്പുംകൊണ്ട് മൂടിയ കുടിലിന്റെ ഉള്‍വശം ടാര്‍പോളിന്‍ ഷീറ്റിട്ട് സുരക്ഷിതമാക്കിയിരുന്നു.വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുതിര്‍ന്നവരുടെ സംഘം താവളമാക്കിയിരുന്ന വള്ളിക്കുടിലില്‍ കുട്ടികള്‍ കൂടി എത്തിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകീട്ട് ചേട്ടന്മാരെത്തുന്നതിന് മുന്നേ അനിയന്മാര്‍ എത്തും. ആവശ്യം കഴിഞ്ഞ് സ്ഥലംവിടും.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. പൊളിച്ചുനീക്കിയ വള്ളിക്കുടില്‍ പോലീസ് കത്തിച്ചുകളഞ്ഞു.
പുറമേക്ക് ലക്ഷണമൊന്നും കാണാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ബൈക്കോടിച്ച യുവാക്കള്‍ അപകടത്തില്‍പ്പെട്ടതും പരിക്കേറ്റവരുടെ ജീന്‍സിന്റെ പോക്കറ്റില്‍നിന്ന് എം.ഡി.എം.എ. കണ്ടെത്തിയ സംഭവവും അടുത്തിടെയുണ്ടായി. സമീപപ്രദേശത്തെ പ്രമുഖ സ്‌കൂളില്‍ ലഹരിവസ്തുക്കള്‍ കൈവശംവെച്ച വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവവും ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂളിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന ആശങ്കയില്‍ സംഭവം പുറത്തറിയാതെ ഒതുക്കാനാണ് അധികൃതരുടെ ശ്രമം. മറ്റൊരു സ്‌കൂളില്‍ ലഹരിവസ്തുക്കള്‍ പിടികൂടിയ അധ്യാപകന്റെ ബൈക്ക് വിദ്യാര്‍ഥികള്‍ തകര്‍ത്തിരുന്നു. പക്ഷേ, ഇതും സ്‌കൂളില്‍ തന്നെ ഒത്തുതീര്‍പ്പാക്കി.