എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ പൂർത്തിയായി; റവന്യൂ മന്ത്രി

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ഇതിനായി ഒരു കോടി 50 ലക്ഷത്തിലധികം രൂപ കലക്ടറുടെ ട്രഷറി അക്കൗണ്ടിൽ നിന്ന് വിവിധ ബാങ്കുകൾക്ക് അനുവദിച്ച് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു . എൻഡോസൾഫാൻ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെൽ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകളണ് എഴുതിത്തള്ളുന്നത്. കടം എഴുതിതള്ളുന്നതോടെ ദുരിതബാധിതർക്ക് ബന്ധപ്പെട്ട ബാങ്കുകൾ ബാധ്യതാ രഹിത സാക്ഷ്യപത്രം അനുവദിക്കും. ഇതിന് ബാങ്കുകൾക്കും ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയതായി മന്ത്രി സെല്ല് യോഗത്തെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017ലെ സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തവരിൽ നിന്നും പുനഃപരിശോധനയ്ക്ക് വിധേയമാക്കിയ 1618 പേരിൽ 76 പേരെകൂടി ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. നേരത്തെ 287 പേരെ ദുരിതബാധിതപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവാകാശ കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ തുക സർക്കാരിൽ നിന്നും അനുവദിച്ച് കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കൂടാതെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിൽ ബാരലുകളിൽ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട എൻഡോസൾഫാൻ നശിപ്പിക്കുന്നതിന് വിദഗ്ധരിൽ നിന്നും സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ സെല്ല് യോഗത്തെ അറിയിച്ചു.