പാലക്കാട് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയില്‍ മാരകമയക്കു മരുന്നായ 6.5 ഗ്രാം എം.ഡി.എം.യും 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.
പട്ടാമ്പി സ്വദേശി അരുണ്‍ കൃഷ്ണ(24)യാണ് പിടിയിലായത്. ട്രെയിന്‍ മാര്‍ഗം ഷൊര്‍ണൂരില്‍ വന്നിറങ്ങി പട്ടാമ്ബി ഭാഗത്തേക്ക് ബസ് മാര്‍ഗം കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.
പിടിച്ചെടുത്ത മയക്കുമരുന്നിനു അന്താരാഷ്ട്ര വിപണിയില്‍ 75,000 ത്തില്‍ അധികം രൂപ വില വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍.പി.എഫ്. ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും എക്‌സൈസ് ഇന്റലിജിന്‍സ് ബ്രാഞ്ചും ഷൊര്‍ണുര്‍ ആര്‍.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ സ്റ്റേഷനിലെ മൂന്നാംനമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചാണ് പ്രതി പിടിയിലായത്.
പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളില്‍ പ്‌ളാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.യും കഞ്ചാവും. ബാംഗ്ലൂരില്‍ നിന്നും കൊപ്പം, പട്ടാമ്ബി പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്നതാണെന്നാണ് പ്രതി പറഞ്ഞത്