കേരളത്തിലെ പോസ്റ്റോഫീസുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 259 കോടി രൂപ

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: കേരളത്തിലെ പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 259 കോടി രൂപ. രാജ്യമൊട്ടാകെയുള്ള പോസ്റ്റോഫീസ് നിക്ഷേപങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 9395 കോടി രൂപയാണ്. എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി മനോജ് സിൻഹ രാജ്യസഭയെ അറിയിച്ചതാണിത്. ഈ തുക ഉപയോഗപ്പെടുത്തുന്നതിനായി നയമുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ 5064 പോസ്റ്റോഫീസുകളിലെ 79 ലക്ഷം അക്കൗണ്ടുകളിലായി 2648 കോടി രൂപയാണ് ആകെയുള്ളത്. അതിൽ 259 കോടിക്കാണ് അവകാശികളില്ലാത്തത്. ബംഗാളിലാണ് (1591 കോടി) ഏറ്റവും കൂടുതൽ തുക അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. ഡൽഹിയിൽ 1112 കോടിയുമുണ്ട്. രാജ്യത്തെ 18.70 കോടി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലായി 1,10,421 കോടി രൂപയാണ് നിക്ഷേപമായുള്ളത്. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് തപാൽ വകുപ്പ് കോർ ബാങ്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോർ ബാങ്കിങ് സംവിധാനമുള്ള പോസ്റ്റോഫീസുകളിൽനിന്ന് ഉപയോക്താക്കൾക്ക് ഈ സംവിധാനമുള്ള മറ്റേത് പോസ്റ്റോഫീസിലേക്കും പണമയക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group