
കോട്ടയം :കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയയാൾ പിടിയിൽ .ബംഗാൾ സ്വദേശി ടിപ്പു എസ്.കെ എന്നയാളാണ് കുറവിലങ്ങാട് എക്സൈസിൻ്റെ പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി വിൽപ്പന നടത്തുകയായിരുന്നു .
കുറവിലങ്ങാട് റേഞ്ചിലെ ഉദ്യോഗസ്ഥർ പല സ്ക്വാഡുകളായി തിരിഞ്ഞ് പട്രോളിംഗ് നടത്തുന്നതിനിടയിൽ ഭയന്നോടിയ പ്രതിയെ പിൻതുടർന്ന് ഇയാൾ താമസിച്ച വാടക വീട്ടിൽ നിന്നും ഇൻസ്പെക്ടർ ഒ .പി വർമ്മദേവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയുമായായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റിവ് ഓഫീസർമാരായ കെ.ആർ ബിനോദ്, അനു വി. ഗോപിനാഥ്, എക്സൈസ് ഇന്റലിജെൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മേഘനാഥൻ പി.എ സിവിൽ എക്സൈസ് ഓഫീസർമാരായ ദീപേഷ് എ.എസ്, വേണുഗോപാൽ . കെ.ബാബു, അമൽ ഷാ മാഹിൻ കുട്ടി, എക്സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവരും പങ്കെടുത്തു