ഗോ​കു​ലും വി​ദ്യാ​ര്‍​ഥി​നി​യും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ; പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത് ; കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ക​ണി​യാം​പ​റ​മ്ബി​ല്‍ ഗോ​കു​ല്‍ (21), ഇ​ര​ട്ട​യാ​ര്‍ ന​ത്തു​ക​ല്ല് തെ​ങ്ങും​മൂ​ട്ടി​ല്‍ മെ​ബി​ന്‍ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 17 വ​യ​സു​കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്.

ഗോ​കു​ലും വി​ദ്യാ​ര്‍​ഥി​നി​യും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 26ന് ​വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ഗോ​കു​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് സു​ഹൃ​ത്ത് മെ​ബി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച്‌ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സം​ഭ​വം അ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു വ​ന്ന​ത്. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഗോ​കു​ലി​നെ ചെ​റു​തോ​ണി​യി​ല്‍​നി​ന്നും മെ​ബി​നെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ക്‌​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും ക​ട്ട​പ്പ​ന കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ഡി വൈ എസ് പി നിഷാദ്മോന്റെ നേത്രത്വത്തിൽ ​എസ്സ് ‌എ​ച്ച്‌ഒ വി​ശാ​ല്‍ ജോ​ണ്‍​സ​ണ്‍, എ​സ്‌ഐ ഡി. ​സു​രേ​ഷ്, എ​സ്പി​ഒ ഷി​ബു, എ​എ​സ്‌ഐ ഹ​രി, സി​പി​ഒ​മാ​രാ​യ ഷി​ബു, അ​നീ​ഷ്, ജോ​ളി എ​ന്നി​വ​രാണ് പ്രതികളെ അ​റ​സ്റ്റ് ചെയ്തത് .