മാലിന്യ നീക്കത്തിന് വേണ്ടത്ര തൊഴിലാളികളെ നിയമിക്കുന്നില്ല; വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കാലതാമസം ; കോട്ടയം നഗരസഭയ്ക്കെതിരെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധസമരം നടത്തി

Spread the love

കോട്ടയം : നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭ കാര്യാലത്തിന് മുമ്ബില്‍ പ്രതിഷേധസമരം നടത്തി.

മാലിന്യ നീക്കത്തിന് വേണ്ടത്ര തൊഴിലാളികളെ നിയമിക്കുന്നില്ലെന്നും വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ഭരണസമിതി കാലതാമസം വരുത്തുകയുമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

കോട്ടയം മണ്ഡലം പ്രസിഡന്റ് അരുണ്‍ മുലേടം സമരം ഉദ്​​ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ്, പാര്‍ലിമെ​ന്ററി പാര്‍ട്ടി ലീഡര്‍ അനില്‍കുമാര്‍ ടി.ആര്‍, സെക്രട്ടറി വിനു ആര്‍ മോഹന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ശങ്കരന്‍, റീബ വര്‍ക്കി, ബിജുകുമാര്‍, ദിവ്യ സുജിത് എന്നിവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group