Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി.

കോട്ടയം അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗം കരയിൽ ഓണംതുരുത്ത് ഭാഗത്ത് മേടയില്‍ വീട്ടിൽ പാസ്കല്‍ മകൻ അലക്സ് പാസ്കല്‍ (21) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലക്സ് പാസ്കല്‍ കഴിഞ്ഞ നാലു വർഷമായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, മേലുകാവ് , അതിരമ്പുഴ, തൃശ്ശൂർ ജില്ലയിലെ ചേർപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം ചേരുക, ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, അസഭ്യം വിളിക്കുക, നരഹത്യാ ശ്രമം നടത്തുക, കഞ്ചാവ് കടത്തുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളി കൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസിന് കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഇത്തരത്തിലുള്ള ക്രിമിനലുകൾക്കെതിരെ കാപ്പാ നിയമനടപടികൾ പോലുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.