കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച കേസ്; പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ; ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേല്‍ വച്ച് കെട്ടാന്‍ സമ്മതിക്കില്ലെന്നും ആനത്തലവട്ടം

Spread the love

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച കേസില്‍ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രേമനനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

പൊലീസിനെ ഏല്‍പ്പിക്കാന്‍ ഉന്തി തള്ളി കൊണ്ടുപോവുക മാത്രമാണ് തൊഴിലാളികള്‍ ചെയ്തത്. ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേല്‍ വച്ച് കെട്ടാന്‍ സമ്മതിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

പ്രതികളുടെ മേല്‍ മുന്‍പ് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും പരാതിക്കാരന്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group