കോട്ടയം ദേവലോകം റെസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ 2022-23 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കോട്ടയം: ദേവലോകം റെസിഡന്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. ആർ. രാജഗോപാൽ( പ്രസിഡന്റ്), എബ്രഹാം കെ മാണി കൊല്ലംകുന്നേൽ(സെക്രട്ടറി), ജോർജ്ജ് പി തോമസ് പാടത്തറ (ട്രഷറർ) എന്നിവരാണ് 2022-23 വർഷത്തെ ഭാരവാഹികൾ.
2021-22 വർഷത്തെ വാർഷിക പൊതുയോഗത്തിലാണ് ഭാഗവാഹികളെ തിരഞ്ഞെടുത്തത്. കഞ്ഞിക്കുഴി ദേവലോകം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതരെ നേരിൽകണ്ട് അഭ്യർത്ഥിക്കാൻ പൊതുയോഗം തീരുമാനിച്ചു.
പത്തു വർഷമായി ജനക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കുന്ന സംഘടനയാണ് ദേവലോകം റെസിഡന്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ.മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസുമായി സഹകരിച്ച് സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നതിലും അസോസിയേഷൻ മുൻകൈ എടുക്കാറുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0