ഹര്‍ത്താലിനിടെ കൊല്ലത്ത് പൊലീസുകാരെ ബൈക്ക് ഇടിപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയില്‍
കൊല്ലം : ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ ദിന പട്രോളിങ്ങിനിടെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിവില്‍ പൊലീസ് ഓഫീസര്‍ നിഖില്‍ എന്നിവരെയാണ് ഷംനാദ് ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
Third Eye News Live
0