play-sharp-fill
മൃഗസംരക്ഷണ വകുപ്പിൽ താത്കാലിക അടിസ്ഥാനത്തിൽ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍റന്‍റ് എന്നീ തസ്തികകളിലേക്ക് ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിൽ താത്കാലിക അടിസ്ഥാനത്തിൽ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍റന്‍റ് എന്നീ തസ്തികകളിലേക്ക് ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന രണ്ടു മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍റന്‍റ് എന്നീ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം നടത്തുന്നു.

കോതമംഗലം, മുളന്തുരുത്തി ബ്ലോക്കുകളിലാണ് നിയമനം. സെപ്റ്റംബര്‍ 28, 29 തീയതികളിലാണ് ഇന്‍റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്കികയിലേക്ക് ഇന്‍റര്‍വ്യൂ സെപ്തംബര്‍ 28 ന് രാവിലെ 10 നും, പാരാവെറ്റ് തസ്കികയിലേക്ക് ഇന്‍റര്‍വ്യൂ സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിനും, ഡ്രൈവര്‍ കം അറ്റന്‍റന്‍റ് തസ്തികയിലേക്ക് ഇന്‍റര്‍വ്യൂ സെപ്തംബര്‍ 29 ന് രാവിലെ 10 നും നടക്കും.

അതാത് ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തിനു മുന്‍ഗണന ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറ്ററിനറി സര്‍ജന്‍- ഒഴിവ്- രണ്ട്, യോഗ്യത ബി.വി.എസ്.സി ആന്‍റ് എ.എച്ച്‌, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍, വേതനം- 50,000.
പാരാ വെറ്റ്- ഒഴിവ് -രണ്ട്, യോഗ്യത- വി.എച്ച്‌.എസ്.ഇ, KVASU-ല്‍ നിന്ന് ലഭിച്ച വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി, നഴ്‌സിംഗ് എന്നിവയെക്കുറിച്ചുള്ള സ്റ്റൈപ്പന്‍ഡറി പരിശീലനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് അവരുടെ അഭാവത്തില്‍ വിഎച്ച്‌എസ്‌ഇ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്‍റില്‍ പാസ് അല്ലെങ്കില്‍ ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ (ഡിഎഫ്‌ഇ)/ സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ (എസ്‌പിഎഫ്) , എല്‍എംവി ലൈസന്‍സില്‍ വിഎച്ച്‌എസ്‌ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കില്‍ (എന്‍എസ്‌ക്യുഎഫ്) പാസ്സായിരിക്കണം.

ഡ്രൈവര്‍ കം അറ്റന്‍റഡന്‍റ് – ഒഴിവ്-രണ്ട്, യോഗ്യത എസ്.എസ്.എല്‍.സി എല്‍.എം.വി ലൈസന്‍സ്, വേതനം- 18,000, ഇന്റര്‍വ്യൂ സ്ഥലം- ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ക്ലബ് റോഡ്, എറണാകുളം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0484-2360648 ഫോണ്‍ നമ്ബരില്‍ ബന്ധപ്പെടാം. കൂടാതെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ് സൈറ്റിലും (https://ksvc.kerala.gov.in ) വിശദാംശങ്ങള്‍ ലഭ്യമാണ് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.