
സ്വന്തം ലേഖിക
കോട്ടയം: വെള്ളം അധികം കുടിച്ചാലും വണ്ണം വയ്ക്കുമെന്ന് പറഞ്ഞ്, വെള്ളം കുടി നിയന്ത്രണപ്പെടുത്തുന്നവരാണോ നിങ്ങൾ? എന്നാൽ അത് അത്ര നല്ല ശീലമല്ല.
വാട്ടര്‍ വെയിറ്റ് അഥവാ വെള്ളത്തിന്‍റെ ഭാരം ശരീരത്തില്‍ വരാം. എന്നാല്‍ വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തിയല്ല ഇത് കൈകാര്യം ചെയ്യേണ്ടത്. മാത്രമല്ല, വെള്ളം വെറുതെ ശരീരത്തിലെത്തുന്നതിനെക്കാള്‍ പ്രശ്നം, വെള്ളം ശരീരത്തില്‍ നിന്ന് പുറത്തുപോകാതെ കിടക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിലുള്ള അവസ്ഥയും ഉണ്ടാകാം. പലരിലും ഇത് കൈകാലുകള്‍ അടക്കമുള്ള അവയവങ്ങളില്‍ നീരുണ്ടാകുന്നതിന് കാരണമാക്കും. അതുപോലെ തന്നെ വേണ്ടത്ര മൂത്രം പുറത്തുപോകാതിരിക്കുകയും ചെയ്യാം. ഇതും അനുബന്ധ വിഷമതകള്‍ക്ക് കാരണമാകും.
കയ്യിലോ കാലിലോ മാത്രമല്ല, ചിലരില്‍ മുഖത്തും നീര് വരാം. ഇത് വണ്ണം കൂടുന്നതായി തെറ്റിദ്ധരിക്കപ്പെടാം. വയര്‍ വീര്‍ത്തിരിക്കുന്നതും ഇതിന്‍റെ ഒരു ലക്ഷണമാണ്. ഗ്യാസ് വന്ന് വയര്‍ വീര്‍ത്തിരിക്കുകയാണെന്ന് തോന്നിക്കൊണ്ടിരിക്കും. ഇതിന്‍റെ അസ്വസ്ഥതയും അനുഭവപ്പെട്ടുകൊണ്ടിരിക്കും. ഈ പ്രശ്നങ്ങള്‍ വച്ചുകൊണ്ടിരിക്കാതെ ഡോക്ടറെ കാണേണ്ടതാണ്. ആവശ്യമായ ചികിത്സയും എടുക്കുക. അല്ലാത്തപക്ഷം ഭാവിയില്‍ ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം.
ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന രണ്ട് പൊടിക്കൈ നോക്കാം…
ഒന്ന്, ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ഇളനീര്‍ കുടിക്കുകയെന്നതാണ്. ഇത് മൂത്രതടസത്തിന് ആശ്വാസം നല്‍കുമെന്നാണ് അഞ്ജലി ചൂണ്ടിക്കാട്ടുന്നത്. രണ്ടാമതായി, മുതിര ഉപ്പും അല്‍പം ഇഞ്ചിയും ഇട്ട് വേവിച്ച ശേഷം ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഇതിന്‍റെ വെള്ളം / സൂപ്പ് മാത്രമായി ദിവസവും കഴിക്കുക. ഇതും മൂത്ര തടസത്തിന് നല്ലൊരു പരിഹാരമാണെന്നാണ് അഞ്ജലി പറയുന്നത്. മുതിര വേവിക്കുമ്പോള്‍ ഇതിലേക്ക് ഇഞ്ചി കൂടാതെ മറ്റെന്തെങ്കിലും സ്പൈസുകള്‍ ചേര്‍ക്കണമെന്ന് തോന്നിയാല്‍ അതും ചേര്‍ക്കാവുന്നതാണ്. മുതിര പാകം ചെയ്യുന്നതിന് മുൻപ് കുറച്ച് മണിക്കൂറുകളെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണേ. ഇതിന് ശേഷം വേവിച്ചെടുക്കാം.