മദ്യപിച്ച് വാഹനമോടിക്കുന്നവരെ പൂട്ടാൻ കേരള പൊലീസിന്റെ ആല്‍കോ സ്‌കാന്‍ വാൻ; കുടുങ്ങിയത് നിരവധിപേര്‍
പുനലൂര്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പൂട്ടാനുള്ള കേരള പൊലീസിന്റെ ആല്‍കോ സ്‌കാന്‍ വാനിന്റെ കെണിയില്‍പെട്ടത് നിരവധിപേര്‍.
കേരള പൊലീസിന്റെ കീഴില്‍ അടുത്തിടെയാണ് ആല്‍കോ സ്‌കാന്‍ വാനിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടു വാഹനം ഉള്ളതില്‍ ഒരെണ്ണം കഴിഞ്ഞദിവസം പുനലൂരില്‍ എത്തി മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടി.
മദ്യപിച്ചവരെ ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഈ വാനില്‍ ക്രമീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൊടേഷന്‍ വ്യവസ്ഥയില്‍ ഓരോ പൊലീസ് സ്റ്റേഷനും നിശ്ചിത ദിവസങ്ങള്‍ മാത്രമാണ് ഒരു വര്‍ഷത്തില്‍ ഈ വാഹനം ലഭിക്കുന്നത്. പരിശോധനയ്ക്ക് വിധേയമാകുന്ന ആള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ പരിശോധനാ ഫലത്തിന്റെ പ്രിന്റ് ഔടും ലഭിക്കും. പൊലീസ് നടപടിയും പിഴയും കയ്യോടെ ഉണ്ടാകും.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും വാഹനാപകടങ്ങള്‍ പെരുകുകയും ചെയ്തതോടെയാണ് പൊലീസ് പുതിയ സംവിധാനം ഏര്‍പെടുത്തിയത്.