പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പനായ ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു; ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ ആയിരുന്നു

Spread the love

തൃശൂർ : മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു. 36 വയസ്സ് ആയിരുന്നു. ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ ആയിരുന്നു. പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കർ.

പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂർ ഏങ്ങണ്ടിയൂർ ചുള്ളിപറമ്പിൽ തറവാട്ടിൽ എത്തുന്നത്. ശശിധരൻ ചുള്ളിപ്പറമ്പാണ് ഉടമ. സംസ്ക്കാരം നാളെ നടക്കും.