video
play-sharp-fill

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലെറിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ; പിടിയിലായത് ഹരിപ്പാട് സ്വദേശിയായ യുവാവ്

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലെറിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ; പിടിയിലായത് ഹരിപ്പാട് സ്വദേശിയായ യുവാവ്

Spread the love

പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലെറിഞ്ഞയാള്‍ പിടിയില്‍. ഹരിപ്പാട് ചെറുതല സ്വദേശി സനോജാണ് പിടിയിലായത്. സ്‌കൂട്ടറിലെത്തി കല്ലെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 6.40ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലേറുണ്ടായത്. ഗ്ലാസ് തകരുകയും ഡ്രൈവറുടെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവര്‍ കുടശനാട് തണ്ടാനുവിള തെറ്റിവിളയില്‍ വീട്ടില്‍ രാജേന്ദ്രന്റെ (49) വലതു കണ്ണിനാണ് പരിക്കേറ്റത്.

പിടിയിലായ സനോജ് സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്നാണ് കല്ലെറിഞ്ഞത്. സ്‌കൂട്ടര്‍ ഓടിച്ചയാളെ പിടികൂടാനുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group