അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചര്‍; നാടുവിട്ട് വിദ്യാ‍ര്‍ത്ഥി;ഇടുക്കി ഏലപ്പാറയിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായിട്ട് പന്ത്രണ്ട് ദിവസം

Spread the love

ഇടുക്കി : ഏലപ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാ‍ര്‍ത്ഥിയെ 12 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.പള്ളിക്കുന്ന് സ്വദേശി വര്‍ഗീസിന്‍റെ മകനും ഏലപ്പാറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാ‍ര്‍ത്ഥിയുമായ ജോഷ്വയെയാണ് കാണാതായത്

video
play-sharp-fill

ഓണാവധിക്ക് ശേഷം സ്ക്കൂള്‍ തുറന്ന പന്ത്രണ്ടാം തീയതി ക്ലാസിലേക്ക് പോയ ജോഷ്വ ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ക്കൂളിലെ വിദ്യാ‍ര്‍ത്ഥികള്‍ തമ്മില്‍ രണ്ടാം തീയതി ഏലപ്പാറയില്‍ വച്ച്‌ സംഘര്‍ഷമുണ്ടായിരുന്നു.

ഈ സമയം അതു വഴി വന്ന അധ്യാപികമാരെ ഓട്ടോ ഡ്രൈ‍വര്‍മാര്‍ വിവരം അറിയിച്ചു. സംസാരിച്ചപ്പോള്‍ ജോഷ്വയില്‍ നിന്നും മദ്യത്തിന്‍റെ മണം വന്നതായി ടീച്ചറിന് സംശയം തോന്നി. ഇക്കാര്യം ക്ലാസ് ടീച്ചറോട് പറഞ്ഞു. സ്കൂള്‍ തുറന്ന ദിവസം ജോഷ്വയെ വിളിച്ച്‌ ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തി. അച്ഛനോട് അടുത്ത ദിവസം സ്ക്കൂളില്‍ വരണമെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് വൈകുന്നേരമാണ് ജോഷ്വയെ കാണാതായത്. സ്ക്കൂളില്‍ നിന്നും വീട്ടിലേക്ക് ബസില്‍ വരുമ്ബോള്‍ താന്‍ കുമളിയിലുളള ബന്ധു വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായി സുഹൃത്ത് അടുത്ത ദിവസമാണ് വീട്ടുകാരോട് പറഞ്ഞത്. ഇതനുസരിച്ച്‌ നടത്തിയ പരിശോധനയില്‍ കുമളി ചെയ്യു പോസ്റ്റ് കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടി.