
കോട്ടയം: കുട്ടികളുടെ ആശുപത്രിയിൽ രണ്ട് തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന രണ്ട് തെരുവുനായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
രണ്ട് നായ്ക്കളേയും ഛർദിച്ച് അവശനിലയിലായത് നേരത്തെ തന്നെ നാട്ടുകാർ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് നായ്ക്കളെ ആശുപത്രി പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയത്.
കുട്ടികളുടെ ആശുപത്രി പരിസരത്ത് നൂറുകണക്കിന് നായ്ക്കളാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ ഇവിടെ എത്തുന്നത് സാധാരണക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിൽ ആരോ നായ്ക്കൾക്ക് വിഷം കൊടുത്തു കൊന്നതാണെന്ന സംശയം ഉയരുന്നത്.



