പുരുഷ വേഷത്തില്‍ ഇറങ്ങി പെണ്‍കുട്ടികളെ വലയിലാക്കും; മദ്യവും ഭക്ഷണവുമായി വീട്ടിലെത്തും; ഭര്‍ത്താവും കുട്ടിയും എത്തുന്നതിന് മുൻപ് വളച്ചു കൊണ്ടു വരുന്നവരെ പറഞ്ഞു വിടും; ഫെയ്‌സ്ബുക്കില്‍ ‘ചന്തു’ ആയി വിലസിയതും വീരണകാവിലെ സ്വവര്‍ഗാനുരാഗിയായ സന്ധ്യ തന്നെ…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ആണ്‍വേഷം ധരിച്ചെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണവും പണവും കവര്‍ന്നതിന് ശിക്ഷിക്കപ്പെട്ട കാട്ടാക്കട വീരണകാവ് സ്വദേശി സന്ധ്യ (27) നാട്ടില്‍ അറിയപ്പെടുന്നത് സ്വവര്‍ഗാനുരാഗിയായി.

കാട്ടാക്കട , തിരുവനന്തപുരം ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ സ്‌കൂള്‍ കുട്ടികളെ വലയിലാക്കി വീട്ടിലെത്തിക്കലാണ് ഇവരുടെ പ്രധാന ജോലി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്നോ നാലോ തവണ ഇവരുടെ വീട്ടില്‍ പൊലീസെത്തി പെണ്‍കുട്ടികളെ മോചിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവില്‍ കാട്ടാക്കട പൊലീസ് റെയ്ഡ് നടത്തി ഒരു പെണ്‍കുട്ടിയെ മോചിപ്പിച്ചപ്പോള്‍ പ്രതിയായ സന്ധ്യ ബീയര്‍ കുടിപ്പിച്ചുവെന്നും ചൂക്ഷണം നടത്തിയെന്നും പെണ്‍ക്കുട്ടി സമ്മതിച്ചതാണ്. കിള്ളി സ്വദേശിയായ സി ഐ ടി യു തൊഴിലാളിയായ സന്ധ്യയുടെ ഭര്‍ത്താവ് രണ്ടു മാസം മുന്‍പാണ് മരിച്ചത്. ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയ ശേഷമാണ് സന്ധ്യ പുരുഷ വേഷത്തില്‍ ഇര തേടി ഇറങ്ങുന്നത്. ജീന്‍സ് പാന്‍സും ടീ ഷര്‍ട്ടുമാണ് മിക്കപ്പോഴും വേഷം.

പെണ്‍കുട്ടികളെ വലയിലാക്കി കഴിഞ്ഞാല്‍ മദ്യവും ഭക്ഷണവുമായി വീട്ടിലെത്തും. ഭര്‍ത്താവും മക്കളും മടങ്ങി വരും മുന്‍പ് കുട്ടികളെ പറഞ്ഞു വിടും ഇതാണ് ശീലം. ഇതിനിടയില്‍ കുട്ടികളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കും. നാട്ടുകാരുമായി അടുപ്പമില്ലാത്തതിനാല്‍ ആരും ശ്രദ്ധിക്കാറില്ല.

എന്നാല്‍ പൊലീസും കേസുംമൊക്കെ വന്നതിന് ശേഷം നാട്ടുകാര്‍ക്കും തലവേദനയായി. കുട്ടികളെ കൊണ്ടുവന്ന് ചൂക്ഷണം നടത്തിയതിന് സന്ധ്യക്കെതിരെ കാട്ടാക്കട പൊലീസിലും കേസുണ്ട്.

എന്നിട്ടും സ്‌ക്കൂള്‍ കുട്ടികളെ വലയിലാക്കി വീട്ടിലെത്തിക്കുന്ന ശീലം സന്ധ്യ നിര്‍ത്തിയിരുന്നില്ല. രാവിലെ 10മണിക്ക് വീരണകാവ് ബസ്സ് സ്റ്റോപ്പില്‍ ബോബ് ചെയ്ത മുടിയും ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്‌ എത്തുന്ന സന്ധ്യ കാട്ടക്കട ബസ്സ് സ്റ്റാന്‍ഡില്‍ തന്നെയാണ് അധിക സമയവും ചെലവിഴിക്കുന്നത്. ഇതിനിടെ പരിചയപ്പെടുന്ന കുട്ടികളെ തന്ത്രത്തിലാണ് വീട്ടിലെത്തിക്കുന്നത്. സന്ധ്യയുടെ സ്വഭാവ ദൂഷ്യം നാട്ടില്‍ പാട്ടായതോടെ വീട്ടുകാര്‍ക്ക് തല ഉയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയായി.

ഭര്‍ത്താവ് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇതിന്റെ പേരില്‍ കേസും വഴക്കുമായി, സന്ധ്യയുടെ പ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവ് വിവാഹ മോചനം തേടാന്‍ പോലും ശ്രമിച്ചിരുന്നു. ഇവര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ കാരണവും കാട്ടാക്കട പൊലീസിന് തലവേദന സൃഷിച്ചിച്ചിട്ടുണ്ട്. ഇതിനിടെയാണ്
സന്ധ്യയുടെ ഭര്‍ത്താവ് രണ്ടു മാസം മുന്‍പ് മരിച്ചത്.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പൊതു ശല്യമായി മാറിയ സന്ധ്യയെ കൊണ്ട് എല്ലാവരും പൊറുതിമുട്ടിയിരിക്കുകയായിരുന്നു. അപ്പോഴാണ് കോടതി ഉത്തരവ് വന്നത്.

സന്ധ്യയ്ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയുമാണ് വിധിച്ചത്. ഹരിപ്പാട് പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.