കോട്ടയം ചിങ്ങവനത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Spread the love

കോട്ടയം : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.കുറിച്ചി മലകുന്നം ഭാഗത്ത് കണ്ണന്ത്ര ഹരിമോൻ കെ മാധവൻ (35) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇയാള്‍ ഭാര്യയെ സംശയത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കൈവശം സൂക്ഷിച്ചിരുന്ന കമ്പി കൊണ്ട് കുത്തുകയും , പട്ടിക കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.

സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലപ്പുഴയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി. ആർ, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ,മണികണ്ഠൻ, ലൂയിസ് പോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.