video
play-sharp-fill
സ്വകാര്യ മുതൽ നശിപ്പിച്ചാൽ കുടുങ്ങും: നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ

സ്വകാര്യ മുതൽ നശിപ്പിച്ചാൽ കുടുങ്ങും: നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹർത്താലുകളിലും പ്രതിഷേധങ്ങളിലും സ്വകാര്യ മുതൽ നശിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ പുതിയ നിയമം കൊണ്ടു വരുന്നു. ഇതിേനാടനുബന്ധിച്ച് സ്വകാര്യമുതൽ നശിപ്പിക്കുന്നതു പൊതുമുതൽ നശീകരണത്തിനു തുല്യമാക്കാനാണ് സർക്കാർ പദ്ധതി. ഇതിനായുള്ള പ്രിവൻഷൻ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ് പ്രോപ്പർട്ടി ഓർഡിനൻസിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകിയേക്കും. പ്രതിഷേധങ്ങളിൽ പാർട്ടി ഓഫിസുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പൊതുമുതൽ നശീകരണമായി കണക്കാക്കുന്നതാണു നിയമം. കേന്ദ്രനിയമമായ പൊതുമുതൽ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണു സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. സ്വകാര്യ വസ്തുക്കൾക്കു നാശം വരുത്തിയാൽ ഒരു വർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ കിട്ടുന്ന തരത്തിലാണു നിയമനിർമാണം ലക്ഷ്യമിടുന്നത്.