
സ്വന്തം ലേഖകന്‍
കോട്ടയം: കോടിമത മീന്‍ മാര്‍ക്കറ്റില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ അനിമല്‍ റെസ്‌ക്യൂ പ്രവര്‍ത്തകയ്ക്ക് ഭീഷണി. മാലിന്യം നീക്കാനെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാരാണ് അനിമല്‍ റെസ്‌ക്യൂ പ്രവര്‍ത്തകയായ അനിലയെ ഭീഷണിപ്പെടുത്തിയത്. അനില കളക്ട്രേറ്റ് ജീവനക്കാരി കൂടിയാണ്.

കോടിമത മീന്‍ മാര്‍ക്കറ്റില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയതായിരുന്നു അനില. ഇവിടെ മാലിന്യം എടുക്കാനെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാരാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതും അപമര്യാദയായി പെരുമാറിയതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഭീഷണിപ്പെടുത്തിയവരുടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം അനില കോട്ടയം എസ്.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് സുഹൃത്തായ ഫാത്തിമയ്‌ക്കൊപ്പമെത്തി നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി. ആഹാരം ലഭിച്ചില്ലെങ്കില്‍ നായ്ക്കള്‍ വഴിയാത്രക്കാരെ അക്രമിക്കാനും വീടുകളിലേക്ക് ഓടിക്കയറാനും സാധ്യതയുണ്ടെന്നും ആഹാരം നല്‍കുന്നത് തടയരുതെന്നും ഫാത്തിമ പറഞ്ഞു.







